About

എല്ലാ സൗഹൃദവലയങ്ങളിലും ചുരുങ്ങിയത് ഒരു റെജിസ്റ്റർ വിവാഹമെങ്കിലും സംഭവിച്ചിട്ടുണ്ടാവും.. അത്തരത്തിലൊരു വിവാഹത്തിൽ ഉണ്ടായേക്കാവുന്ന നർമ്മങ്ങളും ചങ്കിടിപ്പു കൂട്ടുന്ന നിമിഷങ്ങളും കോർത്തിണക്കി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ROMANTIC COMEDY വിഭാഗത്തിൽപെട്ട സിനിമയാണ് ലഡു.

ശബരീഷ് വർമ്മ ബാലു വർഗീസ് വിനയ് ഫോർട്ട് പാഷാണം ഷാജി മനോജ് ഗിന്നസ് ദിലീഷ് പോത്തൻ ബോബി സിംഹ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ലഡുവിൽ പുതുമുഖമായ സൂര്യഗായത്രി നായികയാവുന്നു. മിനി സ്റ്റുഡിയോവിൻ്റെ ബാനറിൽ വിനോദ്കുമാർ നിർമ്മിക്കുന്ന ലഡു സംവിധാനം ചെയ്യുന്നത് അരുൺജോർജ് കെ ഡേവിഡാണ്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റ രചന സാഗർ സത്യനാണ്.. തെന്നിന്ത്യൻ സിനിമയിലെ ശബ്ദലേഖനത്തിൽ ശ്രദ്ധേയരായ സൗണ്ട് ഫാക്ടർ ശബ്ദവും രാജേഷ് മുരുകേശൻ – ശബരീഷ് വർമ്മ ടീം സംഗീതവും നിർവ്വഹിക്കുന്ന ചിത്രം ജൂലൈയിൽ തിയ്യറ്ററിലെത്തും.

Advertisements